
ദോഹ:അറബിക് കലിഗ്രഫി കലയിൽ വിദ്യാർത്ഥികളുടെ കഴിവുകൾ വളർത്തുന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സ്കൂൾ അറബിക് കലിഗ്രഫി മത്സരം ‘അൽ-റഖീം’ (2025)-ൽ പങ്കെടുത്ത വിദ്യാർത്ഥികളെ അവ്കാഫ് മന്ത്രാലയവും (Ministry of Endowments and Islamic Affairs) വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും (MoEHE) സംയുക്തമായി ആദരിച്ചു.ചടങ്ങിൽ അവ്കാഫ് അണ്ടർസെക്രട്ടറി ഷെയ്ഖ് ഡോ. ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഗാനിം അൽതാനി, വിദ്യാഭ്യാസ മന്ത്രാലയ അണ്ടർസെക്രട്ടറി ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമി എന്നിവർ പങ്കെടുത്തു.2025 ഒക്ടോബർ മുതൽ ഡിസംബർ വരെ നടന്ന മത്സരത്തിൽ
24 സർക്കാർ–സ്വകാര്യ സ്കൂളുകളിൽ നിന്നായി 479 വിദ്യാർത്ഥികൾ പങ്കെടുത്തു.അറബിക് കലിഗ്രഫിയെ അറബ്–ഇസ്ലാമിക സംസ്കാരത്തിന്റെ അടിത്തറയായി പുതുതലമുറയിൽ വളർത്തുകയാണ് മത്സരത്തിന്റെ ലക്ഷ്യമെന്ന്‘അൽ-റഖീം’ മത്സരത്തിന്റെ സംഘാടക സമിതി ചെയർമാൻ ഡോ. സാലിഹ് ബിൻ അലി അൽ മെറിവ്യക്തമാക്കി











